ആഗ്ര|
jibin|
Last Modified വെള്ളി, 31 ജൂലൈ 2015 (10:44 IST)
മനോനില തെറ്റിയ ഭാര്യയുടെ സുഖപ്രാപ്തിക്കായി തന്ത്രിയുടെ ഉപദേശപ്രകാരം പ്രായപൂർത്തിയെത്താത്ത നാലു പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാനഭംഗപ്പെടുത്തിയ ശേഷമായിരുന്നു നാല് പെണ്‍കുട്ടികളേയും ഇയാള്‍ കൊലപ്പെടുത്തിയത്. ഏഴു പേരെ കൊലപ്പെടുത്താനായിരുന്നു തന്ത്രി നിര്‍ദേശിച്ചതെങ്കിലും നാലാമത്തെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ യാദൃശ്‌ചികമായി പിടിയിലാകുകയായിരുന്നു. സോനു എന്ന വിളിപ്പേരിൽ അറിയപ്പെടുന്നയാളാണ് അറസ്റ്റിലായത്.
തന്ത്രിയുടെ നിർദേശ പ്രകാരം 2010 നവംബർ 23ന് 14 വയസുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയാണ് സോനു കൊലപാതക പരമ്പരയ്‌ക്ക് തുടക്കമിട്ടത്. 2012ൽ നാല് വയസുള്ള പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയശേഷം കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. അടുത്തതായി ഇയാളുടെ കൈയില്‍ പെട്ടത് ഒരു ഒമ്പതു വയസുകാരിയായിരുന്നു. ഈ കുട്ടിയേയും മാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി. ഇയാളുടെ ക്രൂരകൃത്യത്തിനിരയാകുന്ന നാലാമത്തെ പെൺകുട്ടിയാണ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട 12 വയസുകാരി. ഈ കൊലപാതകക്കേസിലാണ് ഇയാള്‍ അറസ്‌റ്റിലായത്.
ഭാര്യയുടെ അസുഖം മാറണമെങ്കിൽ പ്രായപൂർത്തിയെത്താത്ത ഏഴു പെൺകുട്ടികളെ വധിക്കണമെന്ന് ഒരു തന്ത്രിയാണ് തന്നെ ഉപദേശിച്ചതെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. സോനുവിന്റെ സഹായി ലാലുവ ബാൽമികി എന്നയാളെ ഇതേ കേസില്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തെങ്കിലും ജനക്കുട്ടം ജയില്‍ ആക്രമിച്ച് മോചിപ്പിച്ച ശേഷം തല്ലിക്കൊല്ലുകയായിരുന്നു.