മുഖ്യമന്ത്രിയുടെ നയം മുതലെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജയലളിത പ്രധാനമന്ത്രിയെ കാണും - കൂടിക്കാഴ്‌ച കേരളത്തിന് തിരിച്ചടിയായേക്കും

ചൊവ്വാഴ്‌ചയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് , ജലനിരപ്പ് , തമിഴ്‌നാട് , ജയലളിത , പിണറായി വിജയന്‍
ചെന്നൈ| jibin| Last Modified തിങ്കള്‍, 13 ജൂണ്‍ 2016 (10:54 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ചൊവ്വാഴ്‌ചയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത്. വിവിധ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരുമെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ നടപടി കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകണമെന്ന് ജയലളിത മോദിയോട് ആവശ്യപ്പെടും.

അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്രം മുന്‍കൈയെടുത്ത് സ്വീകരിക്കണമെന്ന് ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. ഒപ്പം കാവേരി വിഷയത്തിലും കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഉറപ്പാക്കണമെന്നു തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഒപ്പം 32 ആവശ്യങ്ങളടങ്ങിയ നിവേദനവും കൈമാറും.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സ്വീകരിച്ച നിലാപട് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. അതേസമയം, അണ്ണാ ഡിഎംകെയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ വിട്ടു വീഴ്‌ചകള്‍ നടത്തുന്ന മോദി ജയലളിതയുടെ ആവശ്യങ്ങള്‍ ഭാഗീകമായി അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ മഴ കനത്തതോടെ അണക്കെട്ടില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാട് നീക്കം ശക്തമാക്കിയത്. അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കാന്‍ വേണ്ട നടപടികള്‍ തമിഴ്‌നാട് ആരംഭിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചര്‍ച്ചയാകുമെന്ന് വ്യക്തമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലഹരി വിപത്തിനെ നേരിടാന്‍ ജനകീയ ക്യാമ്പയിന്‍; സര്‍ക്കാര്‍ ...

ലഹരി വിപത്തിനെ നേരിടാന്‍ ജനകീയ ക്യാമ്പയിന്‍; സര്‍ക്കാര്‍ നേതൃത്വം നല്‍കും
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ...

ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകളുമായി പ്രണയത്തിലെന്ന് ...

ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകളുമായി പ്രണയത്തിലെന്ന് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍വുഡ്‌സ്
2005ലായിരുന്നു ഡൊണാള്‍ഡ് ട്രംപ് ജൂനിയറുമായുള്ള വനേസയുടെ വിവാഹം. ഈ വിവാഹബന്ധം 2018ല്‍ ...

2026ലെ നിയമസഭ തിരെഞ്ഞെടുപ്പ് ലക്ഷ്യം, ഓരോ ജില്ലയ്ക്കും ...

2026ലെ നിയമസഭ തിരെഞ്ഞെടുപ്പ് ലക്ഷ്യം, ഓരോ ജില്ലയ്ക്കും പ്രത്യേകം പദ്ധതി
ഇന്നലെ രാജീവ് ചന്ദ്രശേഖര്‍ 2 സെറ്റ് നാമനിര്‍ദേശ പത്രികകള്‍ നല്‍കിയിരുന്നു. ബിജെപി സംസ്ഥാന ...

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ ...

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവം: ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക ...

തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത ...

തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മൃതദേഹം റെയില്‍വേ ട്രാക്കില്‍
തിരുവനന്തപുരത്ത് 24 കാരിയായ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ...