സ്‌റ്റാലിന്‍ എത്തുമെന്ന് എനിക്കറിയില്ലായിരുന്നു, വന്നതില്‍ നന്ദിയുണ്ട്; ഇരിപ്പിട വിവാദത്തിന് മറുപടിയുമായി ജയലളിത രംഗത്ത്

പ്രോട്ടോക്കോള്‍ മറികടന്ന് അദ്ദേഹത്തിന് മുന്‍നിരയില്‍ ഇരിപ്പിടം അനുവദിക്കുമായിരുന്നു

എംകെ സ്റ്റാലിന്‍ , തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത , തമിഴ്‌നാട്
ചെന്നൈ| jibin| Last Modified ബുധന്‍, 25 മെയ് 2016 (14:53 IST)
ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ പ്രോട്ടോക്കോള്‍ മറികടന്ന് അദ്ദേഹത്തിന് മുന്‍നിരയില്‍ ഇരിപ്പിടം അനുവദിക്കുമായിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. സ്റ്റാലിനെയൊ അദ്ദേഹത്തിന്റെ കക്ഷിയെയോ അപമാനിച്ചിട്ടില്ല. പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എ എന്ന നിലക്ക് അനുവദിച്ച ഇരിപ്പിടങ്ങളിലൊന്നാണ് സ്റ്റാലിന് നല്‍കിയത്. അദ്ദേഹം ചടങ്ങിന് എത്തിയതില്‍ നന്ദിയും സന്തോഷവും ഉണ്ടെന്നും ജയലളിത പറഞ്ഞു.

ഇരിപ്പിട വിവാദങ്ങള്‍ തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ ചൂടു പിടിച്ചതോടെയാണ് പ്രസ്‌താവനയുമായി ജയലളിത രംഗത്ത് എത്തിയത്.
സ്‌റ്റാലിന് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതില്‍ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി രൂക്ഷമായ ഭാഷയില്‍ ജയലളിതയെ വിമര്‍ശിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായി. ഇതോടെയാണ് ജയലളിത രംഗത്ത് എത്തിയത്.

അതേസമയം, ഇരിപ്പിട വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന സ്റ്റാലിന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ജയലളിതക്ക് ആശംസ നേരുകയും ചെയ്തു.
അപ്രതീക്ഷിതമായിട്ടാണ് സ്‌റ്റാലിന്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. തുടര്‍ന്ന് പന്ത്രണ്ടാമത്തെ നിരയില്‍ മറ്റ് എം.എല്‍.എമാര്‍ക്കൊപ്പമായിരുന്നു
അദ്ദേഹം ഇരുന്നത്. തോറ്റ ശരത് കുമാറിന് ഒന്നാംനിരയില്‍ ഇരിപ്പിടം അനുവദിച്ചപ്പോള്‍ സ്റ്റാലിന്‍ പിന്‍നിരയിലേക്ക്
തള്ളപ്പെടുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :