ന്യൂഡല്‍ഹി|
Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (16:56 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പിറന്നാള്‍ ഗിന്നസ് ബുക്കിലേക്ക്. അതും ആശംസകാര്‍ഡിന്റെ പേരില്‍. 14.3 മീറ്റര്‍ വീതിയും 16.2 മീറ്റര്‍ നീളവുമുള്ള ആശംസകാര്‍ഡാണ് മോഡിയെ ഗിന്നസ് ബുക്കിലെത്തിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തന്റെ പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനമാണിത്. ഇക്കഴിഞ്ഞ 17ാം തിയ്യതിയായിരുന്നു നരേന്ദ്രമോഡി തന്റെ 64ാം ജന്മദിനം ആഘോഷിച്ചത്.
മോഡി എട്ട് മുതല്‍ 11ാം ക്ലാസ് വരെ പഠിച്ച വാദ്‌നഗറിലെ ബിഎന്‍ ഹൈസ്‌കൂളിലുള്ളവരാണ് ഈ ഭീമന്‍ ആശംസാകാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചത്. കാര്‍ഡില്‍ 23 ഭാഷകളിലാണ് പിറന്നാള്‍ ആശംസ ആലേഖനം ചെയ്തിരിക്കുന്നത്. കാര്‍ഡ് അധികം വൈകാതെ ഗിന്നസ് ബുക്കിലും വരും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കാര്‍ഡ് ബ്രിട്ടനിലേക്ക് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
നമോ ടീ സ്‌റ്റോള്‍ അസോസിയേഷന്‍ തങ്ങളുടെ ഒരു ദിവസത്തെ വരുമാനമായ 70,500 രൂപ കശ്മീര്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടാണ് പിറന്നാളിന് മോഡിയോടുള്ള ആദരവ് അറിയിച്ചത്.