'പ്രധാനമന്ത്രിയുടെ ജന്‍ സുരക്ഷ പദ്ധതിയില്‍ അംഗമായത് 10 കോടിയിലേറെ ആളുകള്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 3 ജൂലൈ 2015 (16:34 IST)
രാജ്യത്തെ എല്ലാവര്‍ക്കും അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തൊടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ജന്‍ സുരക്ഷ പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജന, പ്രധാനമന്ത്രി സുരക്ഷ ഭിമ യോജന എന്നിവ വമ്പന്‍ ഹിറ്റിലേക്ക്. പദ്ധതിയില്‍ 10 കോടിയിലധികം ആളുകള്‍ അംഗങ്ങളായി എന്നാണ് കണക്കുകള്‍.

പദ്ധതി പ്രഖ്യാപിച്ചിട്ട് വെറും രണ്ട് മാസം മാത്രമേ ആയിട്ടുള്ളു. പദ്ധതികളോട് ജനങ്ങള്‍ ആവേശത്തൊടെയാണ് പ്രതികരിച്ചത്.
ജൂലായ് ഒന്നിലെ കണക്കുപ്രകാരം രണ്ട് പദ്ധതികളിലുമായി 10.4 കോടിപേരാണ് ചേര്‍ന്നത്. എസ്ബിഐ, പഞ്ചാപ് നാഷ്ണല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ അംഗങ്ങളായത്. എസ്ബിഐ വഴി രണ്ട് കോടിയും പിഎന്‍ബിവഴി 78 ലക്ഷം പേരും ചേര്‍ന്നു.

ബാങ്ക് ഓഫ് ബറോഡ വഴി 66 ലക്ഷവും കാനാറ ബാങ്കിലൂടെ 61 ലക്ഷവും, ബാങ്ക് ഓഫ് ഇന്ത്യയിലൂടെ 51 ലക്ഷം പേരും പദ്ധതികളില്‍ ചേര്‍ന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. നേരത്തെ പ്രധാനമന്ത്രി ആരംഭിച്ച സുകന്യ സമൃദ്ധി യോജനയും, ധന്‍ ജന്‍ യോജനയും വമ്പന്‍ വിജയമായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കുന്നതാണ് സുകന്യാ സമൃദ്ധി യോജന. എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് എന്നതായിരുന്നു ധന്‍ ജന്‍ യോജനയുടെ ഉദ്ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :