ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
വെള്ളി, 3 ജൂലൈ 2015 (16:04 IST)
ഗുജറാത്തില്‍ 2002ല്‍ ഉണ്ടായ വര്‍ഗീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്. റോ മുന്‍ മേധാവിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ഈ ആവശ്യം. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്താണ് 2002ലെ ഗുജറാത്ത് കലാപം ഉണ്ടായത്.
രാജ്യം ഏറെ ചര്‍ച്ച ചെയ്ത 2002ലെ ഗുജറാത്ത് കലാപം നമ്മുടെ പിഴവെന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പറഞ്ഞിരുന്നതായി റോ (റിസർച്ച് അനലിസസ് വിങ്) മുൻ മേധാവി എ എസ് ദുലത് വെളിപ്പെടുത്തിയിരുന്നു. ‘കശ്മീർ: ദി വാജ്പേയി ഇയേഴ്സ്’ എന്ന പുസ്തകം പുറത്തു വരുന്നതിനു മുന്നോടിയായി ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു റോ മുന്‍ മേധാവിയുടെ വെളിപ്പെടുത്തല്‍.
2002ലെ ഗോധ്ര കലാപം തെറ്റായിപ്പോയെന്നും ആ ദുഃഖം അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നെന്നും അഭിമുഖത്തില്‍ ദുലത് പറയുന്നുണ്ട്.