കോഴിക്കോട്|
VISHNU N L|
Last Modified ശനി, 21 മാര്‍ച്ച് 2015 (14:12 IST)
മദ്യപാനികള്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പുഛമാണ്. സംസ്കാരമില്ലത്തവര്‍, നാണമില്ലാത്തവര്‍ എന്നൊക്കെ മദ്യപാനികളെ വിളിച്ച് അപഹസിക്കുന്നവര്‍ കുറവല്ല. എന്നാല്‍ ഇവരില്ലായിരുന്നെകില്‍ ഈ സാമ്പത്തിക മാന്ധ്യകാലത്ത് കേരളത്തിന്റെ ഖജനാവിനെ കാലിയുആകാതെ കാത്തത് ഈ ഒരേയൊരു വിഭാഗമാണെന്ന് നിങ്ങള്‍ക്കറിയാമോ. അമിതമായി നികുതി നല്‍കി ആയിനത്തില്‍ സര്‍ക്കാരിന് കോടികളുടെ വരുമാനം നല്‍കുന്നതിനു പുറമേ 100 കോടിയിലേറെ തുക മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ പിഴയായും സര്‍ക്കാരിന് നല്‍കിയ കൂട്ടരാണ് നിങ്ങള്‍ കുടിയന്മാര്‍ എന്ന് വിളിക്കുന്ന പാവങ്ങള്‍.
മദ്യപിച്ച് വാഹനമോടിച്ചതിന് സംസ്ഥാനത്തുടനീളം പിടിയിലായവര്‍ഖജനാവിലേയ്ക്ക് മുതല്‍ കൂട്ടീയ തുക എത്രയെന്നറിഞ്ഞാല്‍ സംസ്ഥാനത്തെ നികുതി ദായകര്‍ നാണം കെട്ട് തലതാഴ്ത്തേണ്ടിവരും. 1,01,55,50,470 രൂപയാണ് ഇവര്‍ ഖജനാവിലേക്ക് സംഭാവന നല്‍കിയത്. 2011 മെയ് മുതല്‍ 2015 ഫെബ്രുവരി വരെയുള്ള സമയത്താണ് ഇത്രയധികം രൂപ പിഴയായി സംസ്ഥാന ഖജനാവില്‍ ഇവരില്‍ നിന്ന് എത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് 7,94,744 കേസുകളാണ് ഈ കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
ഹെല്‍മെറ്റ് ധരിയ്ക്കാത്തതിന് 49,47,107 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പെറ്റികേസുകള്‍ ചാര്‍ജ്ജ് ചെയ്തപ്പോള്‍ പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 490,45,42,000 രൂപയാണ്.
കാര്യമിതൊക്കെയാണെങ്കിലും ഇത്തരം നിയമലംഘനങ്ങള്‍ മൂലം സംസ്ഥാന്‍ ഖജനാവിന് വര്‍ഷം തോറും 500കോടി രൂപയാണ് നഷ്ടമുണ്ടാകുന്നത്. നിയമലംഘനങ്ങള്‍ മൂലം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരമായി നല്‍കുന്ന തുകയാണ് ഇത്രയും നഷ്ടമുണ്ടാകാന്‍ കാരണം.
അപകടങ്ങള്‍ക്ക് ഇരയാകുന്നവരില്‍ അധികവും കാല്‍നടയാത്രക്കാരാണ്. 2014ല്‍ മാത്രം 36,282 അപകടങ്ങളാണ് നടന്നത്. 4049പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.