ഇങ്ങനെ പോയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളവും ‘ഉഡ്‌താ പഞ്ചാബാ’കും

ഇങ്ങനെ പോയാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളവും ‘ഉഡ്‌താ പഞ്ചാബാ’കും

കൊച്ചി| PRIYANKA| Last Updated: ശനി, 2 ജൂലൈ 2016 (19:34 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വ്യവസായ നഗരമാണ്. ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളവും മറ്റൊരു പഞ്ചാബായി മാറുമെന്നാണ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ വിലയിരുത്തല്‍. ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് അടുത്തകാലങ്ങളായി കേരളത്തിലുള്ളതെന്നാണ് കമ്മീഷണറുടെ വിലയിരുത്തല്‍.

അടുത്തകാലത്ത് റിലീസ് ചെയ്ത ഉഡ്‌താ പഞ്ചാബ് എന്ന സിനിമ രക്ഷിതാക്കളും അധ്യാപകരും കാണണമെന്നും ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ രാജ്യം എത്ര വലിയ വിപത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കണമെന്നും ഋഷിരാജ് സിംഗ് പറയുന്നു. ചിത്രം നൂറ് ശതമാനം സത്യമല്ലെങ്കിലും അതിലും ചില യാഥാര്‍ത്ഥ്യമുണ്ട്. ജാഗ്രത പാലിച്ചില്ലെങ്കില്‍ കേരളവും പഞ്ചാബിന് സമമാകും - അദ്ദേഹം പറയുന്നു.

2015 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 150ഓളം കേസുകളാണ് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതെന്നാണ് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പറയുന്നത്. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തില്‍ കേരളത്തില്‍ മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ നാര്‍ക്കോ തീവ്രവാദം വളരുന്നുണ്ട്.

കഞ്ചാവ് തോട്ടങ്ങള്‍ നട്ടു വളര്‍ത്തുകയും സമൂഹത്തില്‍ അതിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. ഇത്തരത്തിലാണ് തീവ്രവാദത്തിന് ആവശ്യമായ പണം സമ്പാദിക്കുന്നത്. മാനസിക രോഗികള്‍ക്ക് നല്‍കുന്ന 234ഓളം മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നു. ഇതില്‍ 228 മരുന്നുകള്‍ സുലഭമായി വളരെ എളുപ്പത്തില്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ലഭ്യമാകുന്നുമുണ്ട്.

ആയുര്‍വേദ അരിഷ്‌ടങ്ങളും ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വില്‍പന വര്‍ദ്ധിപ്പിക്കുന്നതിനായി ആയുര്‍വേദ മരുന്നുകളിലെ ആല്‍ക്കഹോള്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്ന നിര്‍മ്മാതാക്കള്‍ വരെയുണ്ടെന്നാണ് ആയുര്‍വേദ മരുന്നു നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി ഡോക്ടര്‍ ഡി രാമാനന്ദന്‍ പറയുന്നത്. കൊക്കെയ്ന്‍, എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുപയോഗം സംസ്ഥാനത്ത് വര്‍ദ്ധിച്ചതാണ് പോലീസിനെ കുഴക്കുന്ന പ്രധാന പ്രശ്‌നം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് ...

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ...

ബസുടമകളും സമരത്തിലേക്ക്; വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ...

ബസുടമകളും സമരത്തിലേക്ക്; വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കണമെന്ന് ആവശ്യം
സംസ്ഥാനത്ത് ബസുടമകളും സമരത്തിലേക്ക് പോകുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് ...

തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക ...

തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവം; പാര്‍ട്ടിയില്‍ ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട ...

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ...

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; വെട്ടിലായത് ഈ രാജ്യങ്ങള്‍
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് ...