മുംബൈ|
VISHNU.NL|
Last Modified ബുധന്‍, 10 ഡിസംബര്‍ 2014 (15:38 IST)
സ്ത്രീകളുടെ നിശാ വസ്ത്രമായ നൈറ്റി (മാക്‌സി) ധരിച്ച് റോഡില്‍ ഇറങ്ങുന്നത് നിരോധിച്ചുകൊണ്ട് മുംബൈയില്‍ ഒരു വനിതാ സംഘടന രംഗത്ത്. നവി മുംബൈയിലെ ഗോഥിവലി ഗ്രാമത്തിലെ സ്ത്രീകള്‍ക്കാണ് നൈറ്റി ധരിച്ച് വെളിയില്‍ പോകുന്നത് നിരോധനം ഏര്‍പ്പെടുത്തി ഇന്ദ്രായണി മഹിളാമണ്ഡല്‍ എന്ന സംഘടന രംഗത്തെത്തിയത്. വിലക്ക് ലംഘിക്കുന്ന സ്ത്രീകള്‍ക്ക് 500 രൂപ
പിഴ ഈടാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗ്രാമത്തിലെ സ്‌ത്രീകള്‍ നൈറ്റി ധരിച്ച് വീടിനു വെളിയില്‍ ഇറങ്ങുകയോ റോഡിലൂടെ നടക്കുകയോ ചെയ്‌താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് കാണിച്ചുളള ഒരു ബോര്‍ഡും മഹിളാമണ്ഡല്‍ സ്‌ഥാപിച്ചു. ബലാത്സംഗമുള്‍പ്പെടെ സ്‌ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് ഇത്തരമൊരു നടപടിയെന്നാണ് സംഘടന പറയുന്നത്. നൈറ്റി പോലെയുളള വസ്‌ത്രങ്ങള്‍ വീടിനു വെളിയില്‍ ധരിക്കുന്നതാണ് സ്‌ത്രീകള്‍ക്കെതിരെയുളള എല്ലാ അതിക്രമങ്ങള്‍ക്കും കാരണമാവുന്നതെന്നാണ് സംഘടനയുടെ കണ്ടെത്തല്‍.
എന്നാല്‍, ഗ്രാമത്തിലെ സ്‌ത്രീകള്‍ ഇതിനെതിരെ ശക്‌തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധം ശക്‌തമായതോടെ പോലീസും ഇടപെട്ടു. മഹിളാമണ്ഡലിന് ഇത്തരത്തിലുളള നിയന്ത്രണമേര്‍പ്പെടുത്താനുളള അധികാരമില്ലെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.