ഷാജഹാനും പരീക്കുട്ടിയിലെ ആദ്യഗാനം എത്തി, ജയസൂര്യയ്ക്ക് വേണ്ടി പാടിയ പ്രശസ്ത പിന്നണി ഗായകൻ ആരെന്നറിയാമോ?; വീഡിയോ കാണാം

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ഷാജഹാനും പരീക്കുട്ടിയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങി. ബോബന്‍ സാമുവേല്‍ സംവിധാനം ചിത്രത്തിന്റെ തിരക്കഥ വൈ വി രാജേഷും നിർമ്മാണം ആഷിക്ക് ഉസ്മാനുമാണ്. അമല പോളാണ് ചിത്രത്തി നായിക.

aparna shaji| Last Modified ശനി, 11 ജൂണ്‍ 2016 (11:10 IST)
കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ഷാജഹാനും പരീക്കുട്ടിയിലെ ആദ്യത്തെ ഗാനം പുറത്തിറങ്ങി. ബോബന്‍ സാമുവേല്‍ സംവിധാനം ചിത്രത്തിന്റെ തിരക്കഥ വൈ വി രാജേഷും നിർമ്മാണം ആഷിക്ക് ഉസ്മാനുമാണ്. അമല പോളാണ് ചിത്രത്തി നായിക.

പാവാടയിലെ 'മുത്താണ് ജോയ്ക്ക്' ശേഷം ആലപിക്കുന്ന ഗാനം കൂടിയാണിത്. അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയിലുണ്ട്.
കുഞ്ചാക്കോ ബോബനും ജയസൂര്യയും അജു വര്‍ഗീസും അമല പോളുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഗാനത്തെ കുറിച്ച് ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ:

ജഹാനും, പരീക്കുട്ടിയിലെ, ആദ്യത്തെ Song… ‘ചാക്കോയ്ക്ക് വേണ്ടി വിജയ് യേശുദാസും, എനിയ്ക്കു വേണ്ടി പ്രശസ്ത പിന്നണി ഗായകനായ ജയസൂര്യയും, അജുവിനു വേണ്ടി അഫ്‌സലും ആലപിച്ചിരിക്കുന്നു…

ചിത്രത്തിലെ പാട്ട് ഹിറ്റായി കഴിഞ്ഞാൽ അമേരിക്കയിലേക്ക് ടിക്കറ്റ് ഓഫർ ചെയ്തിരിക്കുകയാണ് നിർമ്മാത് ആഷിക് എന്ന് ജയസൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ ട്രിപ്പ് ഉണ്ടാകുമൊ എന്ന് കാത്തിരുന്ന് കാണാമെന്നാണ് പാപ്പരാസികൾ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :