ചെന്നൈ|
VISHNU.NL|
Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:00 IST)
ഇന്ത്യയുടെ ചൊവ്വാ ദൌത്യമായ മംഗള്‍യാന്‍ വിജയകരമായ ഇരുപതാം ദിവസം പിന്നിടുമ്പോള്‍ അത്യപൂര്‍വ്വമായ മറ്റൊരു ചിത്രം കൂടി മംഗള്‍യാന്‍ ഭൂമിയിലേക്ക് അയച്ചിരിക്കുന്നു. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളില്‍ ഒന്നായ ഫോബോസിന്റെ ചിത്രമാണ് മംഗള്‍യാന്‍ അയച്ചത്.
ചൊവ്വയില്‍നിന്ന് 66,275 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് എടുത്തതാണെങ്കിലും വ്യക്തമായ ചിത്രമാണിത്.
ചൊവ്വയ്ക്കു രണ്ട് ഉപഗ്രഹങ്ങളാണുള്ളത് - ഡീമോസും ഫോബോസും. ഇതില്‍ ഫോബോസിന്റെ ചിത്രങ്ങള്‍ അപൂര്‍വ്വമായാണ് ലഭിക്കുക. കാരണം ഇതിന് 11 കിലോമീറ്റര്‍ മാത്രമാണ് വ്യാസമുള്ളത്. മാത്രവുമല്ല ഇത് ചൊവ്വയുമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഉപഗ്രഹവുമാണ്. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ അസഫ് ഹാള്‍ ആണ് 1877ല്‍ രണ്ട് ഉപഗ്രഹങ്ങളും കണ്ടെത്തിയത്.
മംഗള്‍യാന്‍ പുറത്തുവിട്ട ചിത്രം വിശകലനം ചെയ്യാന്‍ അമേരിക്കന്‍ ബഹിരാകാശസംഘടന നാസയും തയ്യാറായിട്ടുണ്ടെന്നാണ് വിവരം. ചിത്രം ഐഎസ്‌ആര്‍ഒ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്‌ബുക്ക് പേജില്‍ ഈ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.