സ്ത്രീ ശബ്ദത്തില്‍ യുവാക്കളെ വിളിച്ചു വരുത്തി വെട്ടി പരിക്കേല്‍പ്പിച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം, അക്രമണം, അറസ്റ്റ്, പൊലീസ് thirivananthapuram, attack, arrest, police
തിരുവനന്തപുരം| Sajith| Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (12:26 IST)
മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് സ്ത്രീശബ്ദത്തില്‍ സംസാരിച്ച് സൌഹൃദം സ്ഥാപിച്ച് യുവാക്കളെ വിളിച്ചു വരുത്തി വെട്ടി പരിക്കേല്‍പ്പിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. കവഡിയാര്‍ സ്വദേശി രാജേഷ് എന്ന ബിനു (30), മണ്‍വിള കൈരളി നഗര്‍ സ്വദേശി രാജീവ് എന്ന കൊച്ചുകണ്ണന്‍ (30) എന്നിവരാണ് മണ്ണന്തല പൊലീസിന്‍റെ വലയിലായത്.

ഒരാഴ്ച മുമ്പായിരുന്നു സംഭവം നടന്നത്.
ശ്രീകാര്യം ചെറുവയ്ക്കല്‍ സ്വദേശികളായ ശാലു നായര്‍, സുഹൃത്ത് ജയകുമാര്‍ എന്നിവര്‍ക്കാണ് മുട്ടട മാടന്‍ കോവിലിനു സമീപം വച്ച്
പ്രതികളുടെ വെട്ടേറ്റത്. കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍, അതിലെ സിം എന്നിവ ഉപയോഗിച്ചായിരുന്നു പ്രതികള്‍ യുവാക്കളെ വിളിച്ചുവരുത്തിയത്.

സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ ഷാഡോ പൊലീസിനൊപ്പം കണ്‍ട്റോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :