ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചയ്ക്ക് കാരണം ധോണി: ദ്രാവിഡ്

 രാഹുല്‍ ദ്രാവിഡ് ,  മഹേന്ദ്ര സിംഗ് ധോണി , ദില്ലി ,
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 17 ജൂലൈ 2014 (16:51 IST)
ഇന്ത്യന്‍ ടീമിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്കു കാരണം മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനമാണെന്ന് മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ടീം ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ ധോണിയാണ്. നാട്ടിലും വിദേശത്തും ഇന്ന് കളിക്കുന്നത് യുവ നിരയാണ് ഈ രീതി ഇന്ത്യക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ടീമിന്റെ നിര്‍ണായക താരമാണ് കോലിയെങ്കിലും അദ്ദേഹത്തെ നായകസ്ഥാനത്തെത്തിക്കാന്‍ സമയമായിട്ടില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ഇംഗ്ലണ്ടിലും ആസ്‌ട്രേലിയയിലും ഇന്ത്യന്‍ ടീം തോറ്റത് ധോണിയുടെ കഴിവുകേട് കൊണ്ട് മാത്രമല്ല.

അവിടെ കളിച്ചത് ടീമിലെ യുവനിരയാണെന്നും അതിനാല്‍ പരിചയക്കുറവും വിദേശപിച്ചുകളില്‍ കളിക്കുന്നതിലുള്ള മനസുറപ്പ് കൈവരാത്തതുമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.


നേരത്തെ വീരാട് കോലിയെ നായക സ്ഥാനത്ത് കൊണ്ടുവരണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ ഇയാന്‍ചാപ്പന്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് ധോണിക്ക് പിന്തുണയുമായി രാഹുല്‍ ദ്രാവിഡ് എത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :