മുംബൈ|
jibin|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (18:43 IST)
ചെറുകാര്‍ വിപണിയില്‍ ഇന്ത്യന്‍ നിരത്തുകള്‍ പിടിച്ചടക്കി മുന്നേറുന്ന റെനോയുടെ ക്വിഡ് മാരുതിക്കും ഹ്യുണ്ടായിക്കും വമ്പന്‍ തിരിച്ചടി നല്‍കുന്നു. കുറഞ്ഞവിലയില്‍ മികച്ച സൌകര്യങ്ങളും സാങ്കേതിക മികവുമായി എത്തിയ ക്വിഡിനെ വാഹന പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ തകര്‍ച്ച സംഭവിച്ചത് ചെറുകാര്‍ വിപണി കൈയടക്കി വച്ചിരുന്ന മാരുതിക്കും ഹ്യുണ്ടായിക്കുമാണ്.
ഒരുവര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ക്വിഡ് വിറ്റതായിട്ടാണ് റിപ്പോര്‍ട്ട്. 2.6 ലക്ഷം രൂപയുള്ള ക്വിഡിന് ലക്ഷക്കണക്കിന് ബുക്കിംഗുകളാണ്
ലഭിച്ചിരിക്കുന്നത്. മാസംതോറും ആയിരക്കണക്കിന് ബുക്കിംഗുകള്‍ ലഭിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ മാരുതിയും ഹ്യുണ്ടായിയും ക്വിഡിനോട് മത്സരിക്കാന്‍ കഴിയുന്ന തരത്തിലുള്ള കാറുകള്‍ ഇറക്കാന്‍ പദ്ധതിയിടുകയാണ്. ക്വിഡിന് പുറമെ എസ് യു വിയുടെ ലുക്കില്‍ പുറത്തിറങ്ങിയ മഹീന്ദ്രയുടെ കെയുവി 100 ഉം ഇരു കൂട്ടര്‍ക്കും തിരിച്ചടി സമ്മാനിക്കുന്നുണ്ട്. കെയുവിക്ക് നവംമ്പറില്‍ 37000 ബുക്കിംഗുകള്‍ ആണ് ലഭിച്ചിരിക്കുന്നത്.
ക്വിഡിനോട് ചെറുത്തുനില്‍ക്കാന്‍ ഓള്‍ട്ടോയുടെ പുതിയ മോഡല്‍ പുറത്തിറക്കാനാണ് മാരുതി പദ്ധതിയിടുന്നത്. ഓള്‍ട്ടോയുടെ ക്രോസ് ഓവര്‍ അവതാരമായിരിക്കും ഇത്. 2018ല്‍ ഈ കാര്‍ നീരത്തിലെത്തുക. എ എച്ച് എന്നു വിളിപ്പേരിട്ടിരിക്കുന്ന കാറാണ് ഹ്യുണ്ടായി പുറത്തിറക്കുക. ഇതും 2018ഓടെ നിരത്തിലിറങ്ങും.