ഉത്തര്‍പ്രദേശില്‍ എക്‌സ്പ്രസ് ട്രെയിന്റെ ഏഴ് ബോഗികൾ പാളംതെറ്റി; 18 പേര്‍ക്ക് പരുക്ക്

ഉത്തർപ്രദേശിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി

ലഖ്‌നൗ| aparna shaji| Last Modified വ്യാഴം, 30 മാര്‍ച്ച് 2017 (07:41 IST)
ഉത്തര്‍പ്രദേശില്‍ മഹാകൗശല്‍ എക്‌സ്പ്രസ് പാളംതെറ്റി. ട്രെയിനിന്റെ ഏഴ് ബോഗികൾ പാളം തെറ്റിയതാണ് വിവരം. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറുപേരുടെ പരുക്ക് സാരമുള്ളതാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ലഖ്‌നൗവില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള് കുല്‍പഹാറിന് സമീപമാണ് അപകടമുണ്ടായത്. പാളം തെറ്റിയതില്‍ നാലെണ്ണം എസി കോച്ചുകളും മൂന്നെണ്ണം ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുമാണ്. ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലെ ജബല്‍പൂരിലേക്കുള്ള ട്രെയിനാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :