ലോക്‌സഭ മുന്‍ സ്പീക്കര്‍ പി എ സാംഗ്‌മ അന്തരിച്ചു

ലോക്‌സഭ മുന്‍ സ്പീക്കര്‍ പി എ സാംഗ്‌മ അന്തരിച്ചു

ന്യൂഡൽഹി| JOYS JOY| Last Modified വെള്ളി, 4 മാര്‍ച്ച് 2016 (11:58 IST)
മുന്‍ സ്പീക്കര്‍ പി എ സാംഗ്‌മ അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും മറ്റ് അംഗങ്ങളും മുന്‍ സ്പീക്കറുടെ മരണത്തില്‍ അനുശോചിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനമായ മേഘാലയില്‍ നിന്നെത്തി ദേശീയരാഷ്‌ട്രീയത്തില്‍ മുന്‍നിര നേതാക്കളില്‍ ഒരാളായ സാംഗ്‌മയുടെ ജീവിതം രാഷ്‌ട്രീയജീവിതം സംഭവബഹുലമായിരുന്നു.

നാഷണൽ കോൺഗ്രസ് പാർട്ടി (എൻ സി പി)യുടെ സഹസ്ഥാപകനായ ഇദ്ദേഹം രൂപീകരണത്തിൽ ശരദ്പവാറിനൊപ്പം നിർണായകമായ പങ്ക് വഹിച്ചിരുന്നു. മകൾ അഗത സാംഗ്‌മ യു പി എ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.

മേഘാലയ മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം എട്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സാംഗ്‌മയോടുള്ള ബഹുമാന സൂചകമായി ലോക്സഭ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ചു കൊണ്ട് പിരിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :