ന്യുഡല്‍ഹി|
priyanka|
Last Updated:
ബുധന്‍, 13 ജൂലൈ 2016 (08:07 IST)
കേരളത്തില്‍ നിന്നും അപ്രത്യക്ഷവരായവരില്‍ ചിലര്‍ ഐഎസിന്റെ ഭാഗമായെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) ഏറ്റെടുത്തു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐബി) നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഐഎസ് ബന്ധം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതിനാലാണ് അന്വേഷണം റോ ഏറ്റെടുത്തത്.
കേരളത്തില്‍ നിന്നു അപ്രത്യക്ഷരായവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശ രാജ്യങ്ങളില്‍ ശക്തമായ രഹസ്യാന്വേഷണ ശൃംഖലയുള്ള റോയുടെ സഹായം തേടിയത്. ഐഎസ് റിക്രൂട്ട്‌മെന്റ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കേന്ദ്ര ഐബി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സംസ്ഥാന ഇന്റലിജന്‍സ് മേധാവികളുടെയും ഉന്നതതല യോഗത്തിലാണു റോ മുഖേന അന്വേഷണം വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
വിദേശരാജ്യങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ടതായി സംശയമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ റോ ഉദ്യോഗസ്ഥര്‍ ഐബിക്കു നല്‍കി. ഇതില്‍ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐബി സംസ്ഥാന എഡിജിപിക്കു കൈമാറിയിട്ടുണ്ട്.