ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ല: ആർ ബാലകൃഷ്ണപിള്ള

അഴിമതിയുടെ കൂത്തരങ്ങായി യുഡിഎഫ് മാറിയെന്നും പിള്ള വിമര്‍ശിച്ചു

കോട്ടയം, ആർ ബാലകൃഷ്ണപിള്ള, ജഗദീഷ്, ഗണേഷ് കുമാര്‍, ഉമ്മന്‍ ചാണ്ടി, എല്‍ഡിഎഫ് kottayam, R Balakrishnapilla, Jagadeesh, Ganesh kumar, Umman chandi, LDF
കോട്ടയം| Sajith| Last Modified ശനി, 19 മാര്‍ച്ച് 2016 (14:51 IST)
തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി )ചെയർമാൻ ‌ആർ ബാലകൃഷ്ണപിള്ള. താന്‍ മത്സരിയ്ക്കാനില്ലെന്ന് ഏറെക്കാലം മുമ്പ് തന്നെ പാര്‍ട്ടിയോടും ഇടത് മുന്നണിയോടും പറഞ്ഞിരുന്നുവെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി. പത്തനാപുരത്തെ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തീരുമാനിയ്ക്കുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. സരിതയുടെ കത്ത് ഒളിപ്പിച്ച് വച്ചത് താനിടപെട്ടാണ്. കത്ത് പൂഴ്ത്തിവയ്ക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരുന്നുയെന്നും പിള്ള പറഞ്ഞു.

അഴിമതിയുടെ കൂത്തരങ്ങായി യുഡിഎഫ് മാറിയെന്നും പിള്ള വിമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പെന്നും പിള്ള പറഞ്ഞു. ഇനിയും ജനത്തെ ഉപദ്രവിയ്ക്കുന്നതെന്തിനാണെന്നും പിള്ള ചോദിയ്ക്കുന്നു.

പത്തനാപുരത്ത് പിള്ളയുടെ മകനും കേരള കോണ്‍ഗ്രസ് (ബി )നേതാവും ചലച്ചിത്ര താരവുമായ ഗണേഷ് കുമാര്‍ തന്നെ മത്സരിയ്ക്കാനാണ് സാധ്യത. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജഗദീഷ് പത്തനാപുരത്ത് മത്സരിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പല മുന്നണികളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ തിരഞ്ഞെടുപ്പിന്റെ പൂര്‍ണമായ ചിത്രം ലഭിയ്ക്കാന്‍ ഇനിയും വൈകിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :