കേരളഹൌസിലെ റെയ്‌ഡ്: കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (12:09 IST)
കേരളഹൌസില്‍ ഗോമാംസം വിളമ്പി എന്നാരോപിച്ച് റെയ്‌ഡ് നടത്തിയ സംഭവത്തില്‍ സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിഷേധം അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ഉന്നതല അന്വേഷണം
വേണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, രണ്ടു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം കേരള ഹൗസ് കാന്റിനില്‍ പോത്തിറച്ചി വിളമ്പാന്‍ തുടങ്ങി. ബുധനാഴ്ച രാവിലെ മുതലായിരുന്നു കാന്റിനില്‍ പോത്തിറച്ചി പതിവുപോലെ വിളബാന്‍ തുടങ്ങിയത്.

കേരളാ ഹൗസില്‍ ഗോമാംസം വില്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്‌ച മുപ്പതോളം പേരടങ്ങിയ ഡല്‍ഹി പൊലീസ് സംഘം ജീവനക്കാര്‍ നടത്തുന്ന കാന്റീനില്‍ പരിശോധന നടത്തിയിരുന്നു. അടുക്കളയില്‍ വരെ റെയ്‌ഡ് നടത്തുകയും ചെയ്‌തു. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു ചൊവ്വാഴ്‌ച കാന്റിനില്‍ ബീഫ് വിളമ്പിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :