കേരള ഹൌസില്‍ എന്ത് വിളമ്പണമെന്ന് തീരുമാനിക്കേണ്ടത് ബിജെപിയും ആര്‍എസ്എസുമല്ല: ചെന്നിത്തല

   കേരള ഹൌസ് റെയ്‌ഡ് , രമേശ് ചെന്നിത്തല , ബിജെപി , ബീഫ് വിഷയം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (08:39 IST)
ബീഫിന്റെ പേരില്‍ കേരള ഹൌസില്‍ റെയ്‌ഡ് നടന്ന സംഭവത്തില്‍ ബിജെപിയേയും ആര്‍എസ്എസിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി രംഗത്ത്. കേരള ഹൌസില്‍ എന്ത് വിളമ്പണമെന്ന് തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണ്. അല്ലാതെ ബിജെപിയും ആര്‍ എസ്എസും അല്ല. കേരളത്തിലെ മൂന്നാം മുന്നണിയെന്നത് കാറ്റു പോയ ബലൂണ്‍ പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു.

പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് റെയ്‌ഡ് നടത്തുകയും ചെയ്‌ത നടപടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത് ചെവ്വാഴ്‌ച രംഗത്തെത്തിയിരുന്നു. കേരള ഹൗസ് സ്വകാര്യ സ്ഥാപനമോ ഹോട്ടലോ അല്ല. കാന്റിനില്‍ നടത്തിയ റെയ്‌ഡ് അപലപനീയവും പ്രതിഷേധാർഹവുമാണെന്നും കഴിഞ്ഞ ദിവസം പറഞ്ഞു.

കേരള സർക്കാർ സ്ഥാപനമാണ് ഡൽഹിയിലെ കേരള ഹൗസ് എന്ന സ്ഥാപനം. അവിടുത്തെ കാര്യങ്ങൾ ഉദ്യോഗസ്ഥരോട് ചോദിച്ചാൽ അറിയാമായിരുന്നു. പൊലീസിനെ വിട്ട് അന്വേഷിപ്പിച്ചതിൽ കേരള സർക്കാറിനുള്ള ശക്തമായ പ്രതിഷേധം ചൂണ്ടിക്കാട്ടി ഡൽഹി ലഫ്റ്റനൻറ് ഗവർണർക്ക് കത്തയക്കുമെന്നും ചെന്നിത്തല ചൊവ്വാഴ്‌ച പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :