പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം: റഫീഖ് അഹ്മദിനും ഹരിനാരായണനുമെതിരെ പോലീസ് കേസെടുത്തു

അഭിറാം മനോഹർ| Last Modified ശനി, 28 ഡിസം‌ബര്‍ 2019 (12:30 IST)
പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് കവി റഫീഖ് അഹ്മദിനെതിരെയും ഗാനരചയിതാവ് ബി കെ ഹരിനാരായണനെതിരെയും പോലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനും മൈക്കുപയോഗിച്ചതിനുമാണ് കേസ്.

ത്രിശൂരിൽ സംഗീതനിശ നടത്തുവാൻ വേണ്ടിയാണ് കോർപ്പറേഷനോട് ഇവർ ആവശ്യപെട്ടിരുന്നതെന്നും എന്നാൽ പിന്നീട് അവിടെ നടന്നത് പൗരത്വഭേദഗതിനിയമത്തിനെതിരായ പാട്ട് സമരമായിരുന്നെന്നും പോലീസ് പറയുന്നു. കോർപ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പരിപാടിക്ക് അനുമതി നേടി. മൈക്ക് ഉപയോഗിക്കാൻ അനുമതി ഇല്ലാതെ അതുപയോഗിച്ചു എന്നിവയാണ് പോലീസ് വാദം.

പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ കെസ് വരുന്നത് അന്യായമാണെന്നും ഇനിയും ഇത്തരം പരിപാടികളിൽ വിളിച്ചാൽ പോകുമെന്നും റഫീഖ് അഹ്മദ് വ്യക്തമാക്കി. ത്രിശൂരിലെ അയ്യന്തോൾ അമർ ജ്യോതി പാർക്കിൽ ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു പാട്ട് പ്രതിഷേധം നടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :