കോൺഗ്രസിൽ കൂട്ട രാജി തുടരുന്നു; ജ്യോതിരാദിത്യ സിന്ധ്യ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

Last Modified ഞായര്‍, 7 ജൂലൈ 2019 (12:12 IST)
രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി തുടർക്കഥയായി മാറുന്നു. ജ്യോതിരാദിത്യ സിന്ധ്യയാണ് ഒടുവിൽ രാജിവെച്ചിരിക്കുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനമാണ് ജ്യോതിരാദിത്യ രാജി വെച്ചത്. രാഹുലിന്റെ പിൻ‌ഗാമിയെന്ന് പറയപ്പെട്ടിരുന്നയാളാണ് ജ്യോതിരാദിത്യ.

പ്രിയങ്ക ഗാന്ധിക്കൊപ്പമായിരുന്നു ഇദ്ദേഹത്തിന്റേയും ചുമതലകൾ. യുപിയിലെ തെരഞ്ഞെടുപ്പ് പ്രചരണ ചുമലത ഇദ്ദേഹത്തിനായി രാഹുൽ ഗാന്ധി ഏൽപ്പിച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ രാഹുൽ രാജിവെച്ചിരുന്നു. ഇതാണ് ജ്യോതിയുടെയും രാജിക്ക് പിന്നിലെന്നാണ് കരുതുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :