ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന് ജാമ്യമില്ല; ജാമ്യം നല്കിയാല്‍ രാജ്യം വിട്ടേക്കുമെന്ന വാദം കോടതി അംഗീകരിച്ചു

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന് ജാമ്യമില്ല

കൊച്ചി| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (17:03 IST)
വിവാദമായ പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് ജാമ്യം നിഷേധിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് അമീറുളിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്കിയാല്‍ പ്രതി രാജ്യം വിടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അമീറുള്‍ ഇസ്ലാമിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, ജിഷയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കൊല നടത്തിയത് അനാര്‍ ഉള്‍ ഇസ്ലാമാണെന്നും അമീര്‍ ഇന്ന് കോടതിയില്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :