വിമാനത്തിനകത്ത് സാമൂഹിക അകലമില്ല, തിങ്കളാഴ്‌ച്ച മുതൽ ആഭ്യന്തര സർവീസ് ആരംഭിക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 21 മെയ് 2020 (11:57 IST)
തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കുന്ന ആഭ്യന്തരവിമാന സർവീസുകളിൽ മധ്യഭാഗത്തെ സീറ്റുകൾ ഒഴിച്ചിടുന്ന നടപടി പ്രായോഗികമല്ലെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി.സീറ്റുകൾ ഒഴിച്ചിടുന്ന പക്ഷം വിമാനനിരക്കിൽ 33% വർധന ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടുകയാണെങ്കിലും സാമൂഹിക അകലത്തിനായി നിഷ്‌കർഷിച്ചിട്ടുള്ള ദൂരം പാലിക്കാനാവാത്ത സാഹചര്യമാണുള്ളത്.ഇനി സീറ്റ് ഒഴിച്ചിടണം എന്നാണെങ്കിൽ 33% യാത്രാക്കൂലി ഉയർത്തേണ്ടതുണ്ട്.തിങ്കളാഴ്ച്ച മുതൽ ആഭ്യന്തര വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വ്യോമയാനമന്ത്രി അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :