വി എസ് ശിവകുമാറിനെതിരായ പരാമര്‍ശം; ബിജു രമേശിനെതിരെ നടപടിക്ക് കളക്ടറുടെ ശുപാര്‍ശ

തിരുവനന്തപുരം മണ്ഡലത്തിലെ എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥി ബിജു രമേശിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം, വി എസ് ശിവകുമാര്‍, ബിജു രമേശ് thiruvananthapuram, VS Sivakumar, biju ramesh
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 8 മെയ് 2016 (16:08 IST)
തിരുവനന്തപുരം മണ്ഡലത്തിലെ എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥി ബിജു രമേശിനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ശിവകുമാറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം ജില്ലകളക്ടറാണ് നടപടിക്ക് ശുപാർശ ചെയ്തത്.

യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എതിരായ ആരോപണത്തെ സംബന്ധിച്ച് ബിജുരമേശ് നല്‍കിയ വിശദീകരണം കളക്ടര്‍ തളളി. ബിജു രമേശ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയത്. കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറാണ് ഇനി നടപടി സ്വീകരിക്കുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :