ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ തകർന്നത് വെറും 300 മീറ്റർ അകലെ വെച്ച്; പുതിയ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ

ചന്ദ്രയാൻ 2 ദൗത്യവുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തൽ.

Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (11:50 IST)
ചന്ദ്രയാൻ 2 ദൗത്യവുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തൽ. ചന്ദ്രോപതലത്തിന് 335 മീറ്റർ അടുത്തുവരെ എത്തിയതായി അധികൃതർ. ചന്ദ്രയാൻ 2ന്റെ ഭാഗമായ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറക്കുന്നതിനു തൊട്ടുമുൻപ് 2.1 കിലോമീറ്റർ മുകളിൽവെച്ച് ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെട്ടു എന്നായിരുന്നു നേരത്തെ ഐഎസ്ആർഒ പറഞ്ഞിരുന്നത്.


ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനവും വിജയമായിരുന്നു. വിക്രം ലാൻഡർ തകർന്നിട്ടില്ലെന്നും ലാൻഡിങ്ങിനിടെ, ചന്ദ്രോപതലത്തിൽ ഇടിച്ചിറങ്ങിയ ലാൻഡർ ചരിഞ്ഞു കിടക്കുകയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :