ഇറോം ശര്‍മ്മിള പതിനാറ് വര്‍ഷം നീണ്ടു നിന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നു; വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

നിരാഹാരസമരം അടുത്ത മാസം ഒമ്പതിന് അവസാനിപ്പിക്കുമെന്ന് ഇറോം

Irom Sharmila , Manipur lady , election മണിപ്പൂര്‍ , ഇറോം ശര്‍മിള , നിരാഹാരസമരം
മണിപ്പൂര്‍| jibin| Last Updated: ചൊവ്വ, 26 ജൂലൈ 2016 (14:47 IST)
മണിപ്പൂരിന്റെ സമരനായിക ഇറോം ശര്‍മ്മിള നിരാഹാരം അവസാനിപ്പിക്കുന്നു. പതിനാറ് വര്‍ഷം നീണ്ടു നിന്ന നിരാഹാരസമരം അടുത്ത മാസം ഒമ്പതിന് അവസാനിപ്പിക്കുമെന്ന് ഇറോം വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


മണിപ്പൂരിലെ സായുധ സേന പ്രത്യേക അധികാര നിയമത്തിനെതിരെ (അഫ്‌സ്പ) 16 വര്‍ഷമായി നിരാഹാര സമരത്തിലായിരുന്നു ഇറോം ശര്‍മ്മിള. 2000 നവംബർ അഞ്ചിനാണ് സാമൂഹിക പ്രവർത്തകയായ ഇറോം ശർമിള നിരാഹാര സമരം ആരംഭിച്ചത്.

ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പൊലീസ് അറസ്‌റ്റ് ചെയ്‌ത് ആശുപത്രിയിലാക്കി ട്യൂബിലൂടെ ഭക്ഷണംനൽകിയാണു ഷർമിളയുടെ ജീവൻ നിലനിർത്തുന്നത്. കേസുകളിൽ നിന്ന് കുറ്റവിമുക്‌തയാക്കിയിരുന്നെങ്കിലും സമരം അവസാനിപ്പിക്കാൻ ഇറോം തയാറായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :