ട്രെയിന്‍ റദ്ദാക്കിയാല്‍ ഇനി എസ്എംഎസ് ലഭിക്കും

ഇന്ത്യന്‍ റെയില്‍വെ,  എസ്എംഎസ് , മൊബൈല്‍ നമ്പര്‍ ,  ട്രെയിന്‍ റദ്ദാക്കല്‍
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 26 ജൂണ്‍ 2015 (09:19 IST)
ട്രെയിന്‍ റദ്ദാക്കിയാല്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മൊബൈലില്‍ എസ്എംഎസ് അയക്കുവാനുള്ള പുതിയ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയം തുടക്കമിട്ടു. നിലവില്‍ ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് എസ്എംഎസ് അയക്കുക. വൈകാതെ എല്ലാ സ്റ്റേഷനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും ഈ സൌകര്യം ലഭ്യമാക്കുവാനാണ് റെയില്‍വെയുടെ പദ്ധതി.

ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ യാത്രക്കാര്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്കാണ് എസ്എംഎസ് അയക്കുക. നേരത്തെ അറിയിപ്പ് ലഭിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടാനുള്ള സൌകര്യം ലഭിക്കും. മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്ന് ട്രെയിന്‍ കാന്‍സല്‍
ചെയ്യുന്നുവെന്ന പരാതികള്‍ വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് റെയില്‍വെ മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കമിട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :