പാക് സൈന്യം 23 തീവ്രവാദികളെ വധിച്ചു

പെഷാവാര്‍| Last Modified വ്യാഴം, 1 ജനുവരി 2015 (11:10 IST)
വസീരിസ്ഥാനില്‍ പാക് സൈന്യം 23 തീവ്രവാദികളെ വധിച്ചു. വ്യോമാക്രമത്തിലൂടെയാണ് സൈന്യം ഇവരെ വകവരുത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍

ബുധാഴ്ച അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഗോത്രമേഖലയിലാണ് സൈന്യം ആക്രമണം നടത്തിയത്. ഇതുകൂടാതെ വടക്കന്‍ വസീരിസ്ഥാനിലെ ഷവാലില്‍ നടന്ന വ്യോമാക്രമണത്തില്‍ തീവ്രവാദികളുടെ നാലു കേന്ദ്രങ്ങളും സൈന്യം തകര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :