സൈബര്‍ ആക്രമണത്തിലൂടെ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ചൈന ശ്രമിക്കുമെന്ന് വൈദ്യുതവകുപ്പ് സഹമന്ത്രി

ശ്രീനു എസ്| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (08:19 IST)
സൈബര്‍ ആക്രമണത്തിലൂടെ ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുതവകുപ്പ് സഹമന്ത്രി ആര്‍കെ സിങ് പറഞ്ഞു. വൈദ്യുതിമേഖലയിലെ കമ്പ്യൂട്ടറുകളെ തകര്‍ക്കാന്‍ അപകടകാരികളായ മാല്‍വെയര്‍ വൈറസുകളെ ചൈന ഉപയോഗിക്കും. ഇന്ത്യയെ ഇരുട്ടിലാക്കി സാമ്പത്തിക മോഖലയെ തകര്‍ക്കാന്‍ ചൈന ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ സെന്‍സിറ്റീവായ മേഖലയാണ് വൈദ്യുത മേഖലയെന്നും ഇനിമുതല്‍ ചൈനയില്‍ നിന്നുവാങ്ങുന്ന ഉപകരണങ്ങള്‍ വിശദമായ പരിശോധനയ്ക്കു ശേഷമേ ഉപയോഗിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നിര്‍മിതഉപകരണങ്ങളായിരിക്കും ഉപയോഗിക്കുക അഥവാ ചൈനയുടേത് ഉപയോഗിക്കേണ്ടി വന്നാല്‍ മാല്‍വെയര്‍, ട്രോജന്‍ ടെസ്റ്റുകള്‍ നടത്തിയായിരിക്കും ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇത്തരം വൈറസ് ആക്രമണങ്ങള്‍ വിദേശത്തുനിന്ന് നടത്താന്‍ സാധിക്കുന്നവയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :