ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (12:33 IST)
ഏഷ്യന്‍ രാജ്യങ്ങളില്‍ സാമ്പത്തിക കുതിപ്പില്‍
ഇന്ത്യ ചൈനയെ മലര്‍ത്തിയടിക്കുമെന്ന്
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സാമ്പത്തിക റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 7.8 ശതമാനവും, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 8.2ശതമാനവും സാമ്പത്തി വളര്‍ച്ചയാകും കൈവരിക്കുക എന്നാണ് എഡിബി റിപ്പോര്‍ട്ടീല്‍ പറയുന്നത്.
അതേസമയം, ചൈനയുടെ വളര്‍ച്ച ഇതേകാലഘട്ടത്തില്‍ 7.2ശതമാനമായി ചുരുങ്ങുമെന്നും ബാങ്ക് വിലയിരുത്തുന്നു. മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക പരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്തിന് ലഭിക്കാന്‍ പോകുന്ന വര്‍ഷമാണ് വരാന്‍ പോകുന്നതെന്നും സാമ്പത്തിക കുതിപ്പ് രാജ്യം കൈവരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ രാജ്യത്ത് പ്രകടമാകുക 2016-17 വര്‍ഷത്തിലാകുമെന്നും എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍
2015-16 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ഐഎംഎഫിന്റെ വിലയിരുത്തല്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.