ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (15:52 IST)
അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിച്ചില്ലെങ്കില്‍
ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
പാകിസ്ഥാന്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ വെടിവെപ്പ് തുടരുകയാണ്. ദീപാവലി ദിനത്തില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി സിയാച്ചിനിലും കാശ്മീരിലും സന്ദര്‍ശത്തിന് എത്തിയ വേളയിലും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് തുടര്‍ന്നുവെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത് അതിനാല്‍ പാകിസ്ഥാന്‍ ഇനിയും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൈനയുമായുള്ള അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.