29 സൈനികരുമായി വ്യോമസേനാ വിമാനം കാണാതായി

താംബരത്തുനിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാണാതായി

chennai, airforce, aeroplane ചെന്നൈ, എയർഫോഴ്സ് , വിമാനം
ചെന്നൈ| സജിത്ത്| Last Updated: വെള്ളി, 22 ജൂലൈ 2016 (17:40 IST)
ചെന്നൈയിലെ താംബരത്തുനിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാണാതായി. 29 വ്യോമസേനാ ഉദ്യോഗസ്ഥരുമായാണ് വിമാനം പോർട്ട് ബ്ലെയറിലേക്ക് യാത്ര തിരിച്ചത്.

രാവിലെ 7.46നാണ് എഎൻ - 32 വിമാനത്തിൽനിന്ന് അവസാനമായി വിവരം ലഭിച്ചത്. രാവിലെ 8.12 വരെ വിമാനം റഡാറിൽ ദൃശ്യമായിരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വ്യോമ സേനകളും കോസ്റ്റ് ഗാർഡും നാവിക സേനയും ചേര്‍ന്ന് വിമാനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :