ബിജെപി ഒരുകൂട്ടം നാണംകെട്ട ആളുകളുടെ പാര്‍ട്ടി; തുറന്നടിച്ച് പ്രകാശ് രാജ്

 prakash raj , BJP , Narendra modi , ബിജെപി , പ്രകാശ് രാജ് , ലോക്‍സഭാ തെരഞ്ഞെടുപ്പ്
ബംഗളൂരു| Last Modified ശനി, 19 ജനുവരി 2019 (08:16 IST)
ഒരുകൂട്ടം നാണംകെട്ട ആളുകളുള്ള പാർട്ടിയാണ് ബിജെപിയെന്ന് നടനും സംവിധായകനുമായ പ്രകാശ് രാജ്. സ്വയം ഗോ ഭക്തരെന്ന് അറിയപ്പെടുകയും വിളിക്കുകയും ചെയ്യുന്ന ഇവര്‍ സുപ്രധാന ദിനമായ മകര സംക്രാന്തിയില്‍ ഡല്‍ഹിയിലെ ഏതെങ്കിലും റിസോര്‍ട്ടില്‍ സുഖവാസത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗമാകില്ല. ജനങ്ങളുടെ ശബ്‌ദമാകാന്‍ ആഗ്രഹിക്കുന്ന തനിക്ക് മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തുടരാന്‍ കഴിയില്ല. മതേതര പാര്‍ട്ടികള്‍ പിന്തുണയറിയിച്ചാല്‍ അനുകൂലിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.

ജനങ്ങളെ വഞ്ചിക്കുന്നവരോട് എതിര്‍പ്പും ദേഷ്യവും ഉണ്ടാകും. തെരഞ്ഞെടുപ്പില്‍ ആരെയാണ് എതിര്‍ക്കേണ്ടതെന്ന് വ്യക്തമായി അറിയാം. എന്നാൽ ഇതിനുവേണ്ടി മറ്റൊരു പാർട്ടിയെയും അനുകൂലിക്കില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :