ആ തന്ത്രം ഇവിടെ വിലപ്പോകില്ല: ചൈന ഇന്ത്യയ്ക്കെതിരെ പ്രയോഗിയ്ക്കാനൊരുങ്ങുന്നത് പഴയ സോവിയേറ്റ് യുദ്ധതന്ത്രം

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (07:41 IST)
ഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈന ഇന്ത്യയ്ക്കെതിരെ പ്രയോഗിയ്ക്കാൻ തയ്യാറെടുക്കുന്നത് പഴയ സോവിയേറ്റ് യുദ്ധ തന്ത്രമെന്ന് ഇന്ത്യൻ വ്യോമസേമയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. കിഴക്കൻ ലഡാക്കിലെ അക്സായി പ്രദേശത്ത് ആയുധങ്ങൾക്കും മിസൈലുകൾക്കും പുറമേ അൻപതിനാായിരത്തോളം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരെ വിന്യസിച്ചിട്ടുണ്ട്. യുദ്ധ തന്ത്രങ്ങളിലും ആസൂത്രണത്തിലുമുള്ള റഷ്യൻ രീതിയിലാണ് ഇതിൽനിന്നും വ്യക്തമാകുന്നത് എന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു

ചൈനയുടെ ഭാഗത്തുനിനും ഒരു അക്രമണം
ഉണ്ടാവുകയാണെങ്കിൽ. ഒരേസമയം. മിസൈലുകളും പീരങ്കികളും പ്രയോഗിയ്ക്കുകയും, സൈനികർ നേരിട്ട് യുദ്ധ ചെയ്യാനുമാണ് സാധ്യത. ഇത് പഴയ സോവിയേറ്റ് യുദ്ധ തന്ത്രമാണ്. എൽഎ‌സിയിൽനിന്നും 320 കിലോമീറ്റർ അകലെയുള്ള ഹോതർ വ്യോമ തവളം കേന്ദ്രീകരിച്ചായിരിയ്ക്കും ആക്രമണം . കരമാർഗം യുദ്ധം ചെയ്യാൻ ഇന്ത്യൻ സൈനികരെ പ്രേരിപ്പിയ്ക്കുന്നതായിരിയ്ക്കും ചൈന്യുടെ നീക്കം എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. വ്യോമമാർഗമുള്ള ചൈനയുടെ ഏത് നീക്കത്തെയും പരാജയപ്പെടുത്താൻ ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തുണ്ട്.

എൽഎ‌സിയിൽനിന്നും വ്യോമ താവളങ്ങളിലേക്കുള്ള ദൂരം പരിശോധിയ്ക്കുമ്പോൾ ഇന്ത്യയുടെ ആക്രമണം ചൈനീസ് ആക്രമണത്തേയ്ക്കാൾ വേഗത്തിലായിരിയ്ക്കും. ഇന്ത്യ തൊടുക്കുന്ന മിസൈലുകൾ ടിബറ്റൻ മരുഭൂമി കടന്ന് അതിവേഗം ലക്ഷ്യസ്ഥാനത്ത് പ്രഹരമേൽപ്പിയ്ക്കും. മലനിരകളിലൂടെ ആക്രമണത്തിന് മുതിർന്നാൽ ശത്രുവിനെ വ്യോമ മാാർഗം ആക്രമിയ്ക്കുക എളുപ്പമാണെന്ന് കാർഗിൽ യുദ്ധം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയിൽ പോലും ചൈനയുടെ ആക്രമണം പ്രതിരോദിയ്ക്കാൻ ഇന്ത്യൻ സേനകൽക്ക് സാധിയ്ക്കും ഉദ്യോഗസ്ഥൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :