വാനിയുടെ മരണത്തില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍; ഭീകരന്‍ ഹാഫിസ് മുഹമ്മദിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

ഇന്ത്യാവിരുദ്ധ പരാമര്‍ശള്‍ നടത്തിയ ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു.

ന്യൂഡല്‍ഹി| PRIYANKA| Last Modified വെള്ളി, 15 ജൂലൈ 2016 (07:55 IST)
ഇന്ത്യാവിരുദ്ധ പരാമര്‍ശള്‍ നടത്തിയ ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു. 'ഹാഫിസ്‌സയീദ്‌ലൈവ്' എന്ന അക്കൗണ്ടാണ് താത്കാലികമായി നീക്കം ചെയ്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ബുര്‍ഹാന്‍ വാനിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാഫിസ് സയീദിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണങ്ങള്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ട്വിറ്ററിന് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ചാണ് സയീദിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്തത്.

രൂക്ഷമായ ഭാഷയിലാണ് കശ്മീര്‍ വിഷയത്തില്‍ ചൊവ്വാഴ്ച സയീദ്
പ്രസംഗിച്ചത്. കശ്മീരിലെ ജനങ്ങള്‍ തെരുവിലാണ്. ഈ പ്രതിഷേധം വലിയൊരു നീക്കമാകും. കശ്മീരിലെ എല്ലാ ഗ്രൂപ്പുകളും ഒരുമിക്കും. ഹുറിയത്തിന്റെ എല്ലാ ചിറകുകളും ഒന്നാകും. കശ്മീരില്‍ ജീവന്‍ നഷ്ടമായവരുടെ മരണം വെറുതെയാകില്ലെന്നും ഹാഫിസ് സയീദ് പറഞ്ഞു. കശ്മീരിലെ സംഘര്‍ഷത്തില്‍ ഇതുവരെ 37 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :