കശ്‌മീരില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ പാക് സംഘം ഇന്ത്യയിലേക്ക്; ഇന്ത്യയിലേക്ക് വരുന്നത് ഹാഫിസ് സയീദിന്റെ സംഘത്തിലുള്ളവര്‍

കശ്‌മീരില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ പാക് സംഘം ഇന്ത്യയിലേക്ക്; ഇന്ത്യയിലേക്ക് വരുന്നത് ഹാഫിസ് സയീദിന്റെ സംഘത്തിലുള്ളവര്‍

ലാഹോര്‍| JOYS JOY| Last Modified ചൊവ്വ, 26 ജൂലൈ 2016 (09:40 IST)
ജമ്മു കശ്‌മീരില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ പാക് സംഘം ഇന്ത്യയിലേക്ക്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് സംഘം ഇന്ത്യയിലേക്ക് വരുന്നത്. മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദിന്റെ സംഘടനയായ ‘ജമാ അത്ത് ഉദ്ദവ’യ്ക്കു കീഴിലുള്ള ‘മുസ്ലിം മെഡിക്കല്‍ മിഷന്‍’ അംഗങ്ങളാണ് ഇവര്‍.

കശ്‌മീരിലേക്ക് വരാനായി ചൊവ്വാഴ്ച പാക് സംഘം ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷ നല്കും. പാക് സര്‍ക്കാരിന്റെ പിന്തുണ തേടിയാണ് നീക്കം. ഇന്ത്യന്‍ സൈന്യത്തിനൊപ്പം പരുക്കേറ്റവരെ ചികിത്സിക്കാനാണ് ഇവരുടെ പദ്ധതി. ഡോക്‌ടമാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് കശ്‌മീരിലേക്ക് വരാന്‍ അനുമതിക്കായി കാത്തുനില്‍ക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്കിയില്ലെങ്കില്‍ പ്രതിഷേധം അറിയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :