ശ്രീനഗര്‍|
JOYS JOY|
Last Modified ചൊവ്വ, 19 ജൂലൈ 2016 (09:33 IST)
കശ്മീരിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് താഴ്വരയിലെ പത്ത് ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്.
അതേസമയം, സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ തുടര്‍ച്ചയായി നാലാം ദിവസവും പത്രവിതരണം തടസ്സപ്പെട്ടു. പുല്‍വാമയില്‍ നിന്നുള്ള ഭരണകക്ഷിയിലെ പി ഡി പി
എം എല്‍ എ
മുഹമ്മദ് ഖലീല്‍ ബന്ദിന് പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റു. രാത്രി 11മണിയോടെ ശ്രീനഗറിലേക്ക് പോകുമ്പോള്‍ എം എല്‍ എ സഞ്ചരിച്ച വാഹനത്തിനു നേരെ പുല്‍വാമയിലെ പ്രെച്ചുവില് വെച്ച് കല്ലേറ് ഉണ്ടാവുകയായിരുന്നു.