ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 10 മരണം; നിരവധി പേര്‍ക്ക് പരുക്ക്

 ഗ്യാസ് ടാങ്കര്‍ , രാജസ്ഥാന്‍ , ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മരണം
ജയ്പൂര്‍| jibin| Last Modified ഞായര്‍, 14 ഡിസം‌ബര്‍ 2014 (15:17 IST)
രാജസ്ഥാനിലെ ബീല്‍പുരില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ വെന്തു മരിച്ചു. പൊള്ളലേറ്റ 12ല്‍ അധികം പേരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ജയ്പൂരില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ ഡല്‍ഹി - ജയ്പൂര്‍ ദേശീയപാതയില്‍ ബീല്‍പൂരിന് സമീപം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദാക്ഷുല്‍ ‍(6), രാധാ മോഹന്‍ ‍(40), വിനോദ് (37) എന്നിവരെയാണ് തിരിച്ചറിഞ്ഞതെന്ന് ജയ്പൂര്‍ റൂറല്‍ എസ്പി നിതിന്‍ ദീപ് പറഞ്ഞു. ഗ്യാസ് ടാങ്കറിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്.

ഈ സമയം ഹൈവേയിലൂടെ പോവുകയായിരുന്ന ഏഴ് വാഹനങ്ങൾക്ക് തീ പിടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹി - ജയ്പൂര്‍ ദേശീയപാതയില്‍ ഏറെ നേരം വാഹനഗതാഗതം തടസപ്പെട്ടു. ഇന്നു രാവിലെയോടെയാണ് തീയണച്ച് ഗതാഗതം പുനസ്ഥാപിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :