വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടി; കല്യാണം മുടങ്ങി; വെട്ടിലായി കുടുംബാംഗങ്ങൾ

വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കി ബന്ധം പുനരാരംഭിച്ചതാണ് ഒളിച്ചോടലില്‍ കലാശിച്ചത്.

റെയ്‌നാ തോമസ്| Last Modified ചൊവ്വ, 21 ജനുവരി 2020 (11:54 IST)
വിവാഹത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ, പ്രതിശ്രുത വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 48കാരനും 46കാരിയും 10 ദിവസം മുന്‍പാണ് ഒരുമിച്ച്‌ ഒളിച്ചോടിയത്. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് ഇവരുടെ മക്കള്‍ തമ്മിലുളള കല്യാണം തീരുമാനിച്ചിരുന്നത്. ഇത് നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ മക്കളുടെ വിവാഹ സ്വപ്‌നം പൊലിഞ്ഞ അവസ്ഥയിലാണ്.

ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി കല്യാണത്തിന് വേണ്ട തയ്യാറടുപ്പുകള്‍ എല്ലാം നടത്തി മുന്നോട്ടുപോയിരുന്ന യുവതിയും യുവാവും വെട്ടിലായി. ഇനി കല്യാണം നടക്കുമോ എന്ന ആശങ്കയിലാണ് ഇരുവരും. വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കി ബന്ധം പുനരാരംഭിച്ചതാണ് ഒളിച്ചോടലില്‍ കലാശിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരെയും വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. അച്ഛനെയും അമ്മയെയും കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. വധുവും വരനും സ്‌നേഹത്തിലായ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി കല്യാണത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു. ഒരേ സമുദായത്തില്‍പ്പെട്ടവരാണ് ഇരുവരും. വീട്ടുകാരെ എല്ലാം വിശ്വാസത്തിലെടുത്ത ശേഷമാണ് വിവാഹതീയ്യതി വരെ നിശ്ചയിച്ചത്. ഈസമയത്തെ ഒളിച്ചോടല്‍ ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

പ്രതിശ്രുത വരന്റെ അച്ഛന്‍ ടെക്‌സ്റ്റയില്‍സ് ബിസിനസ്സുകാരനാണ്. രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗവുമാണ്. വധുവിന്റെ അമ്മയും ബിസിനസ്സുകാരനും തമ്മില്‍ ചെറുപ്പ കാലത്ത് പ്രണയം ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :