പനാജി|
Last Modified ശനി, 5 ജൂലൈ 2014 (08:16 IST)
ഗോവ ഗവര്‍ണര്‍ ബി വി വാഞ്ചു രാജിവച്ചു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ വെള്ളിയാഴ്ച ഗവര്‍ണറുടെ മൊഴിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ രാജി.
കോപ്റ്റര്‍ ഇടപാട് അഴിമതിക്കേസില്‍ സിബിഐ ചോദ്യം ചെയ്യുന്ന രണ്ടാമത്തെ ഗവര്‍ണറാണ് വാഞ്ചു. നേരത്തെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന എം കെ നാരായണെയും സിബിഐ ചോദ്യം ചെയ്തിരുന്നു. എം കെ നാരായണനും കഴിഞ്ഞ ദിവസം രാജിസമര്‍പ്പിച്ചിരുന്നു.
ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കന്പനിയില്‍ നിന്ന് 3600 കോടിയുടെ ഇടപാടില്‍ 12 ഹെലികോപ്ടറുകള്‍ വാങ്ങിയതില്‍ 360 കോടി രൂപയുടെ അഴിമതി നടന്നുവെന്നതാണ് കേസ്.
നിയമങ്ങളില്‍ ഇളവ് വരുത്തി ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റവെസ്റ്റ്‌ലാന്‍ഡിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ട യോഗത്തില്‍ നാരായണനും വാഞ്ചുവും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരെയും സാക്ഷികളാക്കി സിബിഐ ചോദ്യം ചെയ്തത്.