ഗൗരി ലങ്കേഷ് വധം: ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടിസ് - നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് ഗുഹ

ഗൗരി ലങ്കേഷ് വധം: ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടിസ്

  gauri lankesh murder , BJP , RSS ,  Ramachandra Guha , gauri lankesh , രാമചന്ദ്ര ഗുഹ , ഗൗരി ലങ്കേഷ് , ബിജെപി , കർണാടക
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (20:34 IST)
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെ ആർഎസ്എസുമായി ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയ പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടിസ്.

മൂന്നു ദിവസത്തിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മേലിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നുമാണ് ബിജെപി ഘടകം നോട്ടിസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ബിജെപിയുടെ വക്കീൽ നോട്ടിസിനെതിരെ ഗുഹ ട്വിറ്ററിലൂടെ പ്രതികരിച്ചു. “ ഇത്തരം നോട്ടിസുകൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ല. രാജ്യത്ത്, സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവർത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. എങ്കിലും തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :