Last Modified വെള്ളി, 27 മാര്‍ച്ച് 2015 (17:10 IST)
ഇന്ത്യ പരജായത്തിനും വിരാട് കോലിയ്ക്ക് ബാറ്റിംഗില്‍ പിഴച്ചതിനും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയ്ക്ക് നേരെ ഉയരുന്ന പരിഹാസ വര്‍ഷത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി.
അനുഷ്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഗാംഗുലി ചോദിച്ചു. ഇത്തരക്കാരുടെ അപക്വമായ മനോനിലയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് താരങ്ങളുടെ കുടുംബാംഗങ്ങള്‍ മത്സരം കാണാനെത്തിയത് പോലെതന്നെയാണ് അനുഷ്കയും ചെയ്തത്. രണ്ട് വ്യക്തികള്‍ തമ്മില്‍ പ്രണയത്തിലാകുന്നത് വലിയ തെറ്റൊന്നുമല്ലെന്നും ഗാംഗുലി പറഞ്ഞു.