ഫണ്ട് ശേഖരണത്തിൽ മറ്റെല്ലാ പാർട്ടികളെയും പരാജയപ്പെടുത്തി 38 കോടിയുമായി ആം ആദ്മി പാർട്ടി രണ്ടാമത്

2004 മുതൽ 2015 വരെയുള്ള കാലയളവിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പണം വാരിയത് സമജ്‌വാദി പാർട്ടിയാണ് (എസ് പി). 186.8 കോടി ഫണ്ട് ശേഖരണത്തിലൂടെ നേടിയ എസ് പി 96.54 കോടിയാണ് ചെലവഴിച്ചത്.

ന്യൂഡൽഹി| aparna shaji| Last Modified ചൊവ്വ, 24 മെയ് 2016 (12:25 IST)
2004 മുതൽ 2015 വരെയുള്ള കാലയളവിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പണം വാരിയത് സമജ്‌വാദി പാർട്ടിയാണ് (എസ് പി). 186.8 കോടി ഫണ്ട് ശേഖരണത്തിലൂടെ നേടിയ എസ് പി
96.54 കോടിയാണ് ചെലവഴിച്ചത്.

ഇന്ത്യയിലെ പ്രമുഖ അഴിമതി വിരുദ്ധപ്രവർത്തകനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്രിവാൾ രൂപീകരിച്ച ആം ആദ്മി പാർട്ടിയാണ് ഫണ്ട് ശേഖരണത്തിൽ രണ്ടാം സ്ഥാനത്ത്
നിൽക്കുന്നത്.

ആകെ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടി
മത്സരിച്ചിട്ടുള്ളു. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം 22.66 കോടി ചെലവാക്കിയെങ്കിലും ഫണ്ട് ശേഖരണത്തിലൂടെ 38.54 കോടി സമ്പാദിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചു. ഡെമോക്രാറ്റിക് റീഫോംസ് അസോസിയേഷന്റെ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ കാലയളവിലെ 71 നിയമസഭ തെരഞ്ഞെടുപ്പുകളിലൂടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ 2107 കോടി രൂപയാണ് ശേഖരിച്ചത്. ഈ കാലയളവിൽ നടന്ന മൂന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്നു മാത്രമാണ് ഈ തുകയുടെ 44 ശതമാനവും ലഭിച്ചത്.

2004, 2009, 2014 വർഷങ്ങളിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ചെക്ക് വഴി 55 ശതമാനം (ഏകദേശം 1,300 കോടി) പണം ശേഖരിച്ചു. അതേസമയം, 2004 മുതൽ 2015 വരെയുള്ള കാലയളവിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ചെക്ക് വഴി 1,244.86 കോടിയാണ് ശേഖരിച്ചതെന്നും കണക്കിൽ വ്യക്തമാകുന്നു.

ഡെമോക്രാറ്റിക് റീഫോംസ് അസോസിയേഷന്റെ സർവ്വേപ്രകാരം ആം ആദ്മി പാർട്ടി, സമജ്‌വാദി പാർട്ടി, എ ഐ ഡി എം കെ, ബിജു ജനത ദാൾ, എസ് എ ഡി എന്നീ പാർട്ടികൾ മാത്രം 267.14 കോടി രൂപയാണ് സമാഹരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :