മാധ്യമപ്രവര്‍ത്തനത്തിലേക്ക്‌ തിരികെയില്ല; ജനങ്ങളില്‍ ഒരുവനായി വിളിപ്പാടകലെ ഉണ്ടാകാന്‍ നികേഷ് രാഷ്‌ട്രീയത്തില്‍ തുടരുമെന്ന്‌ സൂചന

ജനാധിപത്യ മുന്നണിക്ക്‌ വോട്ട്‌ ചെയ്‌തവര്‍ക്ക്‌ ഫേസ്‌ബുക്കിലും അല്ലാതയും നികേഷ്‌ കുമാര്‍ നന്ദി പറഞ്ഞിരുന്നു

 നികേഷ് കുമാര്‍ , നികേഷ് , നിയമസഭ തെരഞ്ഞെടുപ്പ്
കോട്ടയം| jibin| Last Modified ഞായര്‍, 22 മെയ് 2016 (16:18 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചുവെങ്കിലും രാഷ്‌ട്രീയത്തില്‍ തുടരുമെന്ന്‌ സൂചന നല്‍കി നികേഷ്‌ കുമാര്‍. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതിനായി സംഘടിപ്പിച്ച ചടങ്ങുകളില്‍ നികേഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. കൂടാതെ മറ്റ് പാര്‍ട്ടി ചടങ്ങുകളിലും അദ്ദേഹം പതിവായി എത്തിയതോടെയാണ് അദ്ദേഹം രാഷ്‌ട്രീയത്തില്‍ തന്നെ തുടരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാര്‍ട്ടി നടപ്പാക്കിയ ചടങ്ങുകളില്‍ സംസാരിക്കവെയാണ്‌ രാഷ്‌ട്രീയത്തില്‍ തന്നെ തുടരുമെന്ന സൂചനകള്‍ നികേഷ്‌ കുമാര്‍ നല്‍കിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതേസമയം, ഈ കാര്യം തുറന്നു പറയുന്നതില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ വോട്ട്‌ ചെയ്‌തവര്‍ക്ക്‌ ഫേസ്‌ബുക്കിലും അല്ലാതയും നികേഷ്‌ കുമാര്‍ നന്ദി പറഞ്ഞിരുന്നു. ജനങ്ങളില്‍ ഒരുവനായി വിളിപ്പാടകലെ താന്‍ ഉണ്ടാകുമെന്നും ഫേസ്‌ബുക്കിലെ പോസ്‌റ്റില്‍ നികേഷ്‌ പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :