മുംബൈ ചേരിയിൽ നാല് പേർക്ക് കൊറോണ സ്ഥിരീകരിച്ചു, 50,000 പേർ നിരീക്ഷണത്തിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (13:11 IST)
മുംബൈ ചേരിയിൽ നാല് പേർക്ക് സ്ഥിരീകരിച്ചു.ഒരഴ്ച്ചക്കിടെ ഇത് നാലാമത്തെ ആൾക്കാണ് മുംബൈ ചേരിയിൽ നിന്നും രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ നാല് ചേരികളിൽ നിന്നായി അമ്പതിനായിരത്തോളമ്പേരെ അധികൃതർ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച നാലുപേരിൽ രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരും മറ്റ് രണ്ട് പേർ ഇവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

20,000ത്തിന് മുകളിൽ ആളുകൾ തിങ്ങിപർക്കുന്ന ഇടങ്ങളാണ് മുംബൈയിലെ ഓരോ ചേരിപ്രദേശവും.ഇവിടങ്ങളിൽ ഓരോ വീടും വളരെയധികം അടുത്തയാണ് സ്ഥിതി ചെയ്യുന്നത്.ഈ സാഹചര്യത്തിൽ ഇവരെയെങ്ങനെ സുരക്ഷിതമായി താമസിപ്പിക്കാമെന്നത് സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയില്‍ മരിച്ച ഒരു സ്ത്രീയുടെ പരിശോധനാഫലം ഇന്ന് പുറത്തുവന്നപ്പോള്‍ അവര്‍ക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചിരുന്നു. 65 വയസുള്ള ഇവർ വിദേശത്ത് നിന്നാണ് എത്തിയത്. ഇതുവരെയായി 124 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതോടെ കൊറോണ സമൂഹവ്യാപനത്തിലേക്ക് കടക്കുമോ എന്ന അശങ്കയിലാണ് ഗവണ്മെന്റ് അധികൃതർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :