മുസ്ലീം സ്ത്രീക്ക് പുനർവിവാഹം വരെ ജീവനാംശത്തിന് അവകാശം: ഹൈക്കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 6 ജനുവരി 2023 (20:36 IST)
വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് പുനർ വിവാഹിതയാകുന്നത് വരെ മുൻ ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. ജീവനാംശം നൽകേണ്ട ബാധ്യത മൂന്ന് മാസവും 13 ദീവസവുമെന്ന ഇദ്ദ കാലത്ത് മാത്രമായി ഒതുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ജീവനാംശം ഇദ്ദ കാലത്തേക്ക് മാത്രമായി ചുരുക്കിയ ഘാസിപ്പൂർ കുടുംബകോടതി ഉത്തരവിനെതിരെ സാഹിദ ഖാത്തൂം സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. 1986ലെ വിവാഹ മോചിതയാകുന്ന മുസ്ലീം സ്ത്രീയുടെ അവകാശങ്ങൾ സംബന്ധിച്ച നിയമം വ്യാഖ്യാനിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :