ദാവൂദിന്റെ താവളം കണ്ടെത്തി; താമസം പാക് സഹായത്തോടെ

ദാവൂദ് ഇബ്രാഹിം , കേന്ദ്ര ആഭ്യന്തര മന്ത്രാലയം , ദാവൂദ് , മുംബൈ സ്‌ഫോടന പരമ്പര
ന്യുഡല്‍ഹി| jibin| Last Modified വെള്ളി, 5 ജൂണ്‍ 2015 (11:38 IST)
മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയും കൊടും കുറ്റവാളികളുടെ ഗണത്തിലെ മുന്‍ നിരക്കാരനുമായ ദാവൂദ് ഇബ്രാഹിമുന്റെ വാസസ്ഥലം കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാന്‍ - അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ പാക് അധികൃതരുടെ സഹായത്തോടെയാണ് ദാവൂദിന്റെ താമസം. രണ്ടാഴ്ച മുമ്പാണ് ദാവൂദ് പുതിയ താവളത്തിലേക്ക് താമസം മാറ്റിയതെന്നും കേന്ദ്രം വ്യക്തമാക്കി.

ദാവൂദിന് അഞ്ചോ ആറോ ഒളിതാവളങ്ങളുണ്ട്. ഒരു താവളത്തില്‍ ഒരു മാസത്തില്‍ കൂടുതല്‍ തങ്ങുന്ന പതിവ് അദ്ദേഹത്തിനില്ല. അതിനാല്‍ രണ്ടാഴ്ച മുമ്പ് വരെ കറാച്ചിയില്‍ ഉണ്ടായിരുന്ന ദാവൂദ് പാക് അധികൃതരുടെ സഹായത്തോടെ അഫ്ഗാന-പാക് അതിര്‍ത്തിയിലേക്ക് താവളം മാറ്റുകയായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വൈകാതെ ദാവൂദ് പാകിസ്താന്‍ വിട്ട് മധേഷ്യയിലെ ഏതെങ്കിലും രാജ്യത്തേക്ക് പോയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :