ആഗ്ര|
jibin|
Last Updated:
വ്യാഴം, 15 ഒക്‌ടോബര്‍ 2015 (09:07 IST)
ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് മദ്ധ്യവയസ്‌കനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്ന സംഭവത്തിന് പകരം വീട്ടുന്നതിനായി ഭീകര സംഘടനകൾ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഉത്തർപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനങ്ങൾ നടത്താനും ആക്രമണങ്ങള്‍ അഴിച്ചുവിടാനുമാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
ദാദ്രിസംഭവത്തിന് പകരം വീട്ടുന്നതിനായി ഭീകരര്‍ 'സ്ലീപ്പർ സെല്ലുകളുടെ'
പ്രവർത്തനം ഊർജിതമാക്കാന്‍ ശ്രം നടത്തുകയാണ്. വിശ്വ ഹിന്ദു പരിഷിത്തിന്റെ പ്രമുഖ നേതാക്കളായ അശോക് സിങ്കാൾ, പ്രവീൺ തൊഗാഡിയ എന്നിവരെ ലക്ഷ്യമാക്കിയാകും ഭീകരാക്രമം നടക്കുകയെന്നാണ് മറ്റൊരു വിവരം.
ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിനാല്‍ ഉത്തർപ്രദേശില്‍ സുരക്ഷ ശക്തമാക്കി. ഉത്തർപ്രദേശ് പൊലീസും ആഭ്യന്തര സുരക്ഷാ വിഭാഗവും നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദാദ്രി അടക്കമുള്ള ഗ്രാമങ്ങള്‍ കനത്ത സുരക്ഷയിലാണ്. സുരക്ഷ കൂടുതല്‍ ശക്‍തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേർ അലഹബാദിൽ പിടിയിലായതായും വിവരങ്ങളുണ്ട്. യുപി വിദാൻ സഭ, അലഹബാദ് ഹൈക്കോടതി, കാൺപൂർ റെയിൽവേ സ്റ്റേഷൻ, മുൻ സൈനിക ഉദ്യോഗസ്ഥരുടെ വസതികൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ ബോംബാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
ദാദ്രിയിലുണ്ടായ സംഭവത്തിൽ പകരം വീട്ടാൻ ഭീകരർ ശ്രമം നടത്തിയേക്കും. അതിനായി അവർ ഉത്‍സവസമയങ്ങളിലും പഞ്ചായത് തെരഞ്ഞെടുപ്പ് സമയത്തും പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് നോക്കുക. ഞങ്ങൾ അതീവ ജാഗ്രതയിലാണ്'- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.