രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്തരുത്: രാഷ്ട്രപതി

ന്യൂഡൽഹി| VISHNU N L| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (15:09 IST)
ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി.
ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഹ്‌ലാഖ് എന്നയാളെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ആരെയും അനുവദിക്കരുത്, വൈവിധ്യവും സഹിഷ്ണുതയും എല്ലാവരും മനസ്സിൽ സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

അതേസമയം, യുപിയിലെ ദാദ്രിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം സമാധാന യോഗം വിളിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥയ്ക്കിടെ വിവാദ സന്യാസിനി സാധ്വി പ്രാചി, ദാദ്രി സന്ദര്‍ശിക്കാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. യുപി സര്‍ക്കാര്‍ ഹിന്ദുക്കളോട് വിവേചനം കാണിക്കുന്നു ഈന്ന് സ്വാദ്വി പ്രാചി പിന്നീട് ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :